സ്കൂൾ ലൈബ്രറി പുസ്തകങ്ങളിലെ വിവരങ്ങൾ ശേഖരിച്ച അത് ഡിജിറ്റൽ രൂപത്തിൽ സംയോജിപ്പിച് കുട്ടികളിലേക്ക് എത്തിക്കുക എന്നതാണ് ഡിജി-സ്കൂൾ പദ്ധതിയിലെ ഡിജിറ്റൽ-ലൈബ്രറിയുടെ പ്രധാന ലക്ഷ്യം.ഡിജി സ്കൂളിൻ്റെ സഹായത്തോടെ, സ്കൂളിൻ്റെ എല്ലാ ലൈബ്രറി പുസ്തകങ്ങളും , കൂടാതെ പുതിയ പുസ്തകങ്ങളും ഡിജിറ്റൽ രൂപത്തിൽ വീണ്ടെടുക്കുവാൻ സാധ്യമാണ്.
ആധുനിക സാങ്കേതികവിദ്യകൾ ലൈബ്രറികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള പരമ്പരാഗത രീതികളെ എല്ലാം മറികടന്നു. ഇന്നത്തെ ജീവിതത്തിൽ നമ്മുക്ക് ഡിജിറ്റൽ ലൈബ്രറി എന്ന് വിളിക്കപ്പെടുന്ന മിതമായ സൗകര്യങ്ങളുണ്ട്. അത് വിദ്യാർത്ഥികളെ അവരുടെ പഠനത്തിനായി സഹായിക്കുകയും പുസ്തകങ്ങളിൽ നിന്ന് തിരയ്യുന്ന സമയം ലാഭിക്കുകയും ചെയുന്നു.